India · 1 Days · 5 Moments · May 2017

ജോസ് വൈദ്യരെ തേടി കക്കയത്തേക്ക്...


18 May 2017

വൈദ്യരുടെ സ്വന്തം ഒറ്റമൂലി...
പ്രഭാത ഭക്ഷണത്തിനായി ആദ്യത്തെ pitstop.ഒരു ചെറിയ കട."തട്ടു കട" എന്നു ബോർഡ് വച്ചിട്ടുണ്ട്. നല്ല വൃത്തി, ചുറ്റിലും റബ്ബർ ആയതു കൊണ്ട് കടക്കുള്ളിൽ നല്ല ഇരുട്ടുണ്ട്. ഇരിക്കാനുള്ള സെറ്റപ്പൊക്കെ നല്ല വൃത്തിക്കു arrange ചെയ്തിട്ടുണ്ട്.പിറകിലെ വീട്ടിലേക്കുള്ള വഴി ഈ കടക്കുള്ളിലൂടെ ആണ്. ആ വീട്ടുകാരുടെ തന്നെ കടയാകും. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ ഒരു പുള്ളി കഷ്ടപ്പെട്ടു കടക്കുള്ളിലൂടെ ബൈക്കു ഓടിച്ചു പോകുന്നത് കണ്ടു. ഒരു ചേച്ചി ആണ് കടയിൽ. ചേച്ചിയുടെ ഭാഷ മനസിലാക്കാൻ ലേശം പാടാണ്. ഉള്ളതൊക്കെ വരട്ടെന്നു പറഞ്ഞു. പുട്ട്, മത്തി കറി, പൂള കറി എന്നിവ മുന്നിൽ നിരന്നു.നല്ല ആവി പറക്കുന്ന പൂവ് പോലത്തെ പുട്ട്, കിഴങ്ങും ചെറുപയറും കൂടിയുള്ള കറി,അതാണ് പൂള.പിന്നെ അടിക്കാത്ത ചൂട് ചായ. ഇറങ്ങാൻ നേരം ചേച്ചിയോട് ജോസ് വൈദ്യരെ കുറിച്ചു ചോദിച്ചു. " അതു മുപ്പതിന്നു താഴെ റോടെ പോണം". മുപ്പത്, അപ്പൊ അതാണ് turning point.
തൃശ്ശൂർ റൌണ്ട് ചുറ്റി കോഴിക്കോടെക്ക്. റോഡിൽ തിരക്ക് കുറവായത് കൊണ്ടു പഹയൻ പറപ്പിക്കുവാണ്. സൈൻ ബോർഡും ഗൂഗ്ൾ മാപ്പും വച്ചു മുന്നോട്ടു. 9 മണിക്ക് മുന്നേ കക്കയം എത്തും എന്നു തോന്നുന്നു. ഇനി എവിടേലും പ്രഭാത ഭക്ഷണത്തിനായി നിർത്തണം. ഡ്രൈവിംഗ് സീറ്റ് ചന്തു ആർക്കും വിട്ടു കൊടുക്കുന്ന ലക്ഷണമില്ല. "മടുക്കുമ്പോൾ മാറാം" അവൻ പറഞ്ഞു.
4.30 ക്കു കാക്കനാട് നിന്നു സ്റ്റാർട്ട്‌ ചെയ്തു. ഡ്രൈവിംഗ് സീറ്റിൽ ചന്തു...ഇമ വെട്ടാതെ നോക്കി ഇരിക്കണം. ഇല്ലേൽ പഹയൻ പറപ്പിക്കും.
നടു വീണ്ടും പടല പിണക്കം കാണിച്ചു തുടങ്ങിയപ്പോൾ മനസ്സു പറഞ്ഞു നേരെ കക്കയത്തേക്ക് വിടാൻ, ജോസ് വൈദ്യരുടെ അടുത്തേക്ക്...കൂടെ അനിയൻ നന്ദുവും, കസിൻസ് ചന്തു & വിശാഖ്...